ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി...ഹര്‍ജി വീണ്ടും 29ന് പരിഗണിക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം ഒരാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ബെഞ്ച് തടഞ്ഞത്.
കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്ക് രണ്ടാമനായ കെ.എസ്. അനുരാഗിനാണ് നിയമനം നല്‍കേണ്ടിയിരുന്നത്.
ഹരജി വീണ്ടും 29ന് പരിഗണിക്കും. ക്ഷേത്രത്തിലെ കഴകക്കാരെ നിശ്ചയിക്കാനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഏകപക്ഷീയ അധികാരമില്ലെന്ന് തന്ത്രി കുടുംബം വാദിച്ചു.
വാര്‍ഷികോത്സവം നടക്കാനിരിക്കുന്നതിനാല്‍ കഴകം തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ലെന്ന് കൂടല്‍ മാണിക്യം ദേവസ്വം ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജികളില്‍ വിശദമായ വാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു.
"
https://www.facebook.com/Malayalivartha

























