മാനസിക പ്രശ്നമുള്ള 'അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ബസിൽ കടന്നുകളയാൻ ശ്രമിച്ച് നാടോടി സ്ത്രീ; രക്ഷിച്ച് കണ്ടക്ടർ...

മാനസിക പ്രശ്നങ്ങളുള്ള അമ്മയിൽ മൂന്നരവയസുകാരിയെ തട്ടിയെടുത്ത് ബസിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീ പിടിയിലായി. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിന് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അടൂരില്‍ നിന്ന് സ്ത്രീ കുട്ടിയേയുംകൊണ്ട് കയറിയത്. ബസില്‍ കയറിയപ്പോള്‍ത്തന്നെ അനീഷിന്റെ കൈയില്‍ കടന്നുപിടിക്കുകയും കണ്ടക്ടറുടെ സീറ്റിനരികില്‍ കുട്ടി ഇടംപിടിക്കുകയും ചെയ്തിരുന്നു.
കുട്ടി മലയാളവും സ്ത്രീ തമിഴും സംസാരിക്കുന്നത് കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയ കണ്ടക്ടര്‍ ടിക്കറ്റ് ചോദിക്കുകയും ഇവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ പന്തളത്തിനടുത്ത് ഇറക്കിവിടാമെന്ന് കരുതിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ട് വന്നതാകാമെന്ന സംശയത്താല്‍ അനീഷ് ബസ് പന്തളം പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് സ്ത്രീയെയും കുട്ടിയെയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കോയമ്പത്തൂര്‍ സ്വദേശിയെന്ന് സംശയിക്കുന്ന ദേവി(35)യാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ വ്യക്തമായ മൊഴി പോലീസിന് നല്‍കിയിട്ടില്ല. ഇവരെ വിശദമായി ചോദ്യംചെയ്തുവരുന്നതേയുള്ളു. പ്രാഥമികാന്വേഷണത്തില്‍ കുട്ടി ഇവരുടേതല്ലെന്നു പോലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ള അമ്മ തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിനേയും കൂട്ടി കൊല്ലം ബീച്ച് കാണാനെത്തിയതാണ്. ഇവിടെനിന്ന് നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























