Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...


പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...


സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...


അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..


പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...

മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും: ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

24 APRIL 2025 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...

അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...

സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നില്‍ കണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലമ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മലമ്പനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും മലമ്പനി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം: പുനര്‍നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 25 രാവിലെ 10:30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിവാരണ പ്രവര്‍ത്തങ്ങളും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.

മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തോത് കണക്കാക്കുന്ന ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്സ് ഒന്നില്‍ കുറവുള്ള കാറ്റഗറി 1 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. കേരളത്തില്‍ 2024ലെ ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്സ് 0.027 ആണ്. അതായത് 1000 ജനസംഖ്യക്ക് 0.027 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തദ്ദേശീയമായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1019 തദ്ദേശ സ്ഥാപനങ്ങള്‍ മലമ്പനി നിവാരണത്തിന് അരികിലാണ്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്കൊപ്പം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഏകോപനവും സംഘടിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (9 minutes ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (19 minutes ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (26 minutes ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (29 minutes ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (33 minutes ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (1 hour ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (1 hour ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (2 hours ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (2 hours ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (2 hours ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (2 hours ago)

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം  (2 hours ago)

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!  (2 hours ago)

ചെന്നിത്തല ഇറങ്ങി വെട്ടി..! അഭിരാമിന്റെ കൊലയാളി ഊളമ്പാറയിൽ കിടന്ന് കാണിച്ച ഷോ വിവരിച്ച് ഡോക്ടർ, കോടതിയിൽ  (2 hours ago)

സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!  (3 hours ago)

Malayali Vartha Recommends