Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം

25 APRIL 2025 08:42 AM IST
മലയാളി വാര്‍ത്ത

ഭീകരാക്രമണത്തിനിടെ പഞ്ചാബില്‍ അതിര്‍ത്തി കടന്ന ബിഎസ് എഫ് ജവാനെ തടഞ്ഞുവെച്ച് പാകിസ്ഥാന്റെ നാടകം. കര്‍ഷകരെ സഹായിക്കാന്‍ പോയ യുപിയിലെ ജവാനെയാണ് തടഞ്ഞുവെച്ചത്. ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ, വ്യോമാഭ്യാസ നടത്തിയാണ് ഇന്ത്യന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയ്യാറെടുപ്പിന്റെ സൂചന നല്‍കിയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാഭ്യാസം. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യന്‍ വ്യോമസേന വ്യോമാഭ്യാസം നടത്തിയത്. ഇതിനിടെ, ഇന്ത്യന്‍ നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കി.

ബിഎസ്എഫ് ജവാനെ തടഞ്ഞുവെച്ച പാകിസ്ഥാന്റെ നടപടിയിലും കടുത്ത അതൃപ്തിയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയില്‍ എടുത്തത്. കര്‍ഷകര്‍ കൃഷിചെയ്യുകയായിരുന്ന സ്ഥലത്തു നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്.

പാകിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ ഇത് കടന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ട പാകിസ്ഥാന്‍ ഇതാഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജവാനെ മോചിപ്പിക്കാനായി ഫ്‌ലാഗ് മീറ്റിങ്ങ് ചേരാനുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ടു വെച്ചു. പാകിസ്ഥാന്‍ ഇതിന് തയാറായില്ലെങ്കില്‍ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങും.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.

ബൈസരണ്‍ അമര്‍നാഥ് യാത്ര സമയത്താണ് സാധാരണയായി ബൈസരണ്‍ താഴ്വര തുറന്നുകൊടുക്കാറുള്ളതെന്നും ഏപ്രിലില്‍ തുറന്നത് സുരക്ഷ സേന അറിഞ്ഞില്ലെന്നുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതും പ്രതിപക്ഷ ഉന്നയിച്ചു. അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സേന അംഗബലം കുറവായതുകൊണ്ടാണോ ഈ മേഖലയില്‍ സേനയെ വിന്യസിക്കാത്ത എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നും ഹാരിസ് ബീരാന്‍ എംപി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. ഇന്ന് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക് പോകും. കശ്മീരിലെ അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു.

കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയില്‍ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു.

കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയില്‍ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറില്‍ സര്‍വകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികള്‍ ഇനിയും കശ്മീരിലേക്ക് വരണമെന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

ഇതിനിടെ, പാര്‍ലമെന്റില്‍ സര്‍വകക്ഷി യോഗം ആരംഭിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികള്‍ വിശദീകരിച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും പ്രതിപക്ഷ നേതാക്കളും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പിലായ ഐഎന്‍എസ് സൂറത്തിലാണ് സര്‍ഫസ് ടു എയര്‍ മിസൈല്‍ (എംആര്‍-എസ്എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.

പി15ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പദ്ധതിയിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത്. ലോകത്ത് തന്നെ ഏറ്റവും വലുതും നൂതനവുമായ ഡിസ്‌ട്രോയറുകളില്‍ ഒന്നാണിത്. നാവികസേന കപ്പലുകളില്‍ എഐ ഇന്റലിജന്‍സ് സംവിധാനമുല്‌ള ആദ്യത്തെ യുദ്ധക്കപ്പലെന്ന പ്രത്യേകതയും ഇതിനുണ്ട്. ഐഎന്‍എസ് സൂറത്തിന്റെ 75 ശതമാനവും തദ്ദേശീയ നിര്‍മിതിയാണ് അത്യാധുനിക ആയുധ-സെന്‍സര്‍ പാക്കേജുകളും വിപുലമായ നെറ്റ്വര്‍ക്ക് കേന്ദ്രീകൃത സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, വികസനം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന പ്രാവീണ്യമാമഅ ഈ നേട്ടം തെളിയിക്കുന്നത്. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നുവെന്നും നാവികസേന വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാന്‍. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. സിന്ദു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും നടപടിയുമായി രംഗത്തെത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വീസ പാകിസ്ഥാന്‍ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്റെ വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കും. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ സേന മേധാവിമാരും പങ്കെടുത്തു. ഈ യോഗത്തിനുശേഷമിറക്കിയ പ്രസ്താവനയിലാണ് പാകിസ്ഥാന്റെ പരമാധികാരം ലംഘിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിര്‍ത്തി വയ്ക്കും. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍ക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാനുള്ള അനുമതി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു. അക്രമിച്ചാല്‍ തിരിച്ചടിക്കും എന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ യോഗത്തിനു ശേഷം പറഞ്ഞത്. നിയന്ത്രണ രേഖ സ്ഥിരം ലംഘിക്കുന്ന പാകിസ്ഥാന്‍ ഷിംല കരാറില്‍ നിന്ന് പിന്‍മാറും എന്ന് പറയുന്നത് വലിയ തമാശ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നും പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടി തുടര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായത്. അതേസമയം, പഹല്‍ഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു.

യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയിരിക്കുന്നത്. വിവിധ നയതന്ത്രപ്രതിനിധികളെ വിളിച്ച് ഇന്ത്യ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു. കരസേനാ മേധാവി ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.

ഇതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വിവിധ രാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തുകയാണ് ഇന്ത്യ. യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ എത്തി.

ആക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരോട് വിശദീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം, പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ഇന്ന് ബൈസരന്‍ താഴ്വരയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി  (7 hours ago)

260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹര്‍ജി  (7 hours ago)

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി  (7 hours ago)

എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഗതാഗത വകുപ്പ്  (7 hours ago)

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി  (7 hours ago)

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനാല്‍ വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി  (8 hours ago)

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു  (8 hours ago)

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി  (8 hours ago)

കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു  (8 hours ago)

ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍  (8 hours ago)

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍  (9 hours ago)

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (9 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍  (9 hours ago)

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?  (11 hours ago)

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (11 hours ago)

Malayali Vartha Recommends