തിരുവനന്തപുരം വെള്ളറടയില്‍ ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ചൂണ്ടിക്കല്‍ പറമ്പ് നിവേദ്യ ഭവനില്‍ ചന്ദ്രമോഹനന്‍- ആതിര ദമ്പതികളുടെ ഇളയമകള്‍ ദേവു എന്ന നക്ഷത്ര മോഹനാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം നടന്നത്. ആതിര രണ്ട് കുട്ടികളെയും ബന്ധുവീട്ടിലാക്കിയ ശേഷം സാധനം വാങ്ങാന്‍ പോയി. കുട്ടികള്‍ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെ നക്ഷത്രയെ കാണാതാവുകയായിരുന്നു. പരിസരം മുഴുവന്‍ തെരഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ അറിയിച്ചു.
എസ്.ഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കിണറ്റില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടനെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പൊലീസ് കേസെടുത്തു. കിണറിന്റെ ഭിത്തിക്ക് പൊക്കം കുറവാണ്. മഴപെയ്തതിനാല്‍ വെള്ളം നിറഞ്ഞുകിടന്നു. കുട്ടി കപ്പ് ഉപയോഗിച്ച് വെള്ളം കോരുന്നതിനിടെ വീണതാകാമെന്ന് പൊലീസ് . പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ചന്ദ്രമോഹനന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ഓടെ സംസ്‌കാരം നടക്കും. ഒരു സഹോദരിയുണ്ട്.
" f
https://www.facebook.com/Malayalivartha