രാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്, കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നെത്തും. ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങുന്ന അദ്ദേഹം മുസ്രിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം കോഴിക്കോട്ടത്തെി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിച്ചശേഷം ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിയായതിനുശേഷം ആദ്യമായാണ് അദ്ദേഹം കോഴിക്കോട്ടത്തെുന്നത്.
ഒരേവേദിയില്‍ അഞ്ചു പദ്ധതികളാണ് കോഴിക്കോട്ട് അദ്ദേഹം നാടിന് സമര്‍പ്പിക്കുക. നെല്ലിക്കോട് യു.എല്‍.സി.സി ലിമിറ്റഡ് പ്രത്യേക ഇക്കണോമിക് സോണില്‍ ഒരുക്കിയ വേദിയില്‍ ഉച്ചക്ക് 12.45ന് തുടങ്ങുന്ന ചടങ്ങില്‍ അദ്ദേഹം കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും. സാമൂഹികനീതി വകുപ്പിന്റെ കനിവ് പദ്ധതി പ്രഖ്യാപനം, ജെന്‍ഡര്‍ പാര്‍ക്കിന്റെ സമര്‍പ്പണം, ഡിജിറ്റല്‍ ലിറ്ററസി കാമ്പയിന്റെയും യു.എല്‍ സൈബര്‍ പാര്‍ക്കിന്‍േറയും ഉദ്ഘാടനം എന്നിവയും രാഷ്ട്രപതി നിര്‍വഹിക്കും.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി ഡോ. എം.കെ. മുനീര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.കെ. രാഘവന്‍ എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്‌റ, എസ്.പിമാരായ യു. അബ്ദുല്‍ കരീം, എ.വി. ജോര്‍ജ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. രാവിലെ 10.30 മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്‌റ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha