സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...

പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടി. പാലക്കാട് മോയൻ എൽപി സ്കൂൾ അധികൃതർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. ഏപ്രിൽ 16നുമുമ്പ് റിപ്പോർട്ട് നൽകണം.
പാലക്കാട് സ്വദേശി ടി പി ഷെമീർ നൽകിയ പരാതിയിലാണ് ബാലാവകാശ കമീഷൻ കേസെടുത്തത്. കഴിഞ്ഞ നവംബറിൽ നടന്ന സ്‌കൂൾ ശാസ്‌ത്രോത്സവ വേദിയിലാണ് പങ്കെടുത്തത്. സ്കൂൾ വിദ്യാർഥികളുടെ കൂടെ റീലും ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha



























