ചീഫ് സെക്രട്ടറി ജിജി തോംസനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

ചീഫ് സെക്രട്ടറി ജിജി തോംസനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍നിന്ന് 29ന് ജിജി തോംസന്‍ വിരമിക്കാനിരിക്കെയാണ് ഉന്നതപദവിയില്‍ നിയമിച്ചത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നേരത്തെ ജിജി തോംസന് ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടികൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായിരുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറിയെ മാറ്റുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ആ നീക്കം. പാമോലിന്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജിജി തോംസന്‍.
നേരത്തെ ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരുന്ന ഷാഫി മേത്തര്‍ പിന്നീട് രാജിവെച്ചിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന പരാതിയിലായിരുന്നു രാജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha