മാണി എല്‍ ഡി എഫിലേക്ക്? പിജെ ജോസഫ് വിഭാഗത്തിന്റെ പരാതികള്‍ക്ക് എന്തെങ്കിലും വില കല്‍പ്പിക്കേണ്ടത് ഉണ്ടോ? ജോസെഫിന്റെ ഏഴു സീറ്റ് നാലായി കുറഞ്ഞു

എല്‍ ഡി എഫില്‍ നിന്നും ജോസഫ് മാണിയില്‍ ലയിക്കുമ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തു പറഞ്ഞതാണ് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന്. അതുകൊണ്ട് തന്നെ മാണിക്കും ജോസെഫിനും ഈ ലയനം നഷ്ടം ആയിരുന്നു. ജോസെഫിന്റെ ഏഴു സീറ്റ് നാലായി കുറഞ്ഞു. മാണിയുടെ നല്ല ചില സീറ്റുകള്‍ ഇവക്കു വേണ്ടി വിട്ടു കൊടുക്കേണ്ടി വന്നു. കേരള കൊണ്‍ഗ്രസിനു കിട്ടിയ 15 സീറ്റില്‍ നാലും ജയിക്കില്ല എന്ന് ഉറപ്പുള്ളവ ആയിരുന്നു. അന്ന് ഒന്നും മിണ്ടാതെ നാല് സീറ്റ് അംഗീകരിച്ച ജോസഫ് വിഭാഗം ഇപ്പോള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നത് യുക്തിസഹം അല്ല. ജൊസെഫിനു കൊടുത്ത നാല് സീറ്റുകളില്‍ അവകാശ വാദം ഉന്നയിക്കുകയോ പുതിയ രണ്ടു സീറ്റുകള്‍ കൂടി നേടിയേടുതിട്ടു അവ കൊടുക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഇവിടെ ഒരു പ്രശ്‌നം വരുന്നുള്ളൂ. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് കേരള കൊണ്‍ഗ്രസ്സിനു കൊടുക്കില്ല എന്നും (പൂഞ്ഞാര്‍ അവര്‍ ഏറ്റെടുക്കുകയും ചെയ്യും) മാണി അവരുടെ സീറ്റുകള്‍ ജൊസെഫിനു വിട്ടു കൊടുക്കുകയില്ല എന്നതും ഒരു പച്ച യാഥാര്‍ത്യം ആണ്. അതുകൊണ്ട് തന്നെ കേരള കൊണ്‍ഗ്രസുമായി ബന്ധപ്പെട്ടു ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഒരു പ്രസകതിയുമില്ല. ഇനി അറിയാന്‍ ഒരു കാര്യം മാത്രമേയുള്ളൂ. കേരള കോണ്‍ഗ്രസ് ഒരുമിച്ചോ മാണി മാത്രമായോ എല്‍ഡിഎഫിലേക്ക് പോകുമോ എന്നതാണ് അത്. ഇതൊന്നും നടന്നില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജും പിസി ജോസെഫും ആന്റണി രാജുവും ഇടത്തേക്ക് പോകും ( ഇക്കൂട്ടത്തില്‍ കേസി ജോസഫ് എങ്ങനെ വന്നു, കുട്ടനാട് കൊടുക്കില്ല എന്ന് ജോസഫ് പറഞ്ഞു കാണും). അവരെയും കുറ്റം പറയാന്‍ കഴിയില്ല. ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കില്‍ അവര്‍ കേരള കൊണ്‍ഗ്രസ്സില്‍ തുടര്‍ന്നിട്ടു കാര്യമില്ല. അതുകൊണ്ട് അത് ന്യായമായ കാര്യം മാത്രമാണ്. ഇടതു പക്ഷത് പോവുന്ന ഫ്രാന്‍സിസ് ജോര്‍ജ് ജയിക്കുകയും ചെയ്യും. മൂവറ്റുപുഴയിലോ ഇടുക്കിയിലോ മത്സരിക്കണം എന്ന് മാത്രം. ആന്റണി രാജു ആണ് തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥി എങ്കില്‍ ബിജെപിക്ക് ജയിക്കാന്‍ സാധ്യത കൂടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha