നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി...

നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ് എന്നിവരും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു. ഏഴരയോടെയാണ് നേതാക്കള്‍ തൃശൂരിലെത്തിയത്.
കരുണാകരന്റെ ഓര്‍മ്മകള്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയിലെ കല്ലറയിലും നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.
ചുമതലയേല്‍ക്കും മുമ്പ് കോണ്‍ഗ്രസിന്റ പഴയ നേതാക്കളെ അനുസ്മരിക്കാനാണ് എത്തിയതെന്നും, ഇവിടെ നിന്നും പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും സണ്ണി ജോസഫ് . കരുണാകരന്റെ ഓര്‍മ്മകള്‍ ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























