കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് വിധി എത്തിയത്. നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവകലാശാല എടുത്ത തീരുമാനവും റദ്ദാക്കി. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമാകരുതതെന്നും ഉത്തരവിൽ പറയുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























