ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശിയായ പ്രവീൺകുമാർ (28), തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശിയായ റിബിൻ (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നോടെ 457-ാം നമ്പർ മെട്രോ തൂണിനടുത്തായിരുന്നു അപകടം സംഭവിച്ചത്.
പൊറ്റക്കുഴിയിൽ നടന്ന ഒരു വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുവരും ബൈക്കിൽ മടങ്ങുകയായിരുന്നു. ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള വളവിലെത്തിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി.
അപകടം നടന്നയുടൻ സമീപവാസികൾ ചേർന്ന് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലിസിൻറെ പ്രാഥമിക നിഗമനത്തിലുള്ളത്. വിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha

























