Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ

23 NOVEMBER 2026 10:43 AM IST
മലയാളി വാര്‍ത്ത

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഇന്ത്യ എയെ 48 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ എ. ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും ഇന്ത്യയ്ക്ക് വിജയത്തിലെത്താൻ കഴിഞ്ഞില്ല. 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 265 റൺസിന് ഓൾഔട്ടായി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49.2 ഓവറിൽ 313 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി തിലക് വർമ 149 പന്തിൽ 100 റൺസ് നേടി. 149 പന്തിൽ ആറ് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിങ്‌സ്.

തോൽവിയോടെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമായി. ചൊവ്വാഴ്ച യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. അതേസമയം, തുടർ വിജയങ്ങളുമായി മുന്നേറുന്ന പാകിസ്ഥാൻ സെമി ഫൈനൽ പ്രവേശനത്തിന് അരികിലെത്തി.

തിലക് ക്രീസിൽ നിലയുറപ്പിക്കാനായി സമയമെടുത്തപ്പോൾ മറുവശത്ത് അഭിഷേക് ശർമ ആക്രമണോത്സുക ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നോട്ടുനയിച്ചു. 31 പന്തിൽ അഭിഷേക് അർധസെഞ്ച്വറി പൂർത്തിയാക്കി. മുഹമ്മദ് ഇംറാന്റെ ഒരോവറിൽ 24 റൺസും താരം അടിച്ചെടുത്തു. 42 പന്തിൽ അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 70 റൺസെടുത്ത അഭിഷേകിനെ ഹസൻ നവാസ് പുറത്താക്കി. 93 റൺസിലെത്തിയപ്പോഴായിരുന്നു ഇന്ത്യയ്ക്ക് നിർണായകമായ ഈ വിക്കറ്റ് നഷ്ടപ്പെട്ടത്.

അഭിഷേക് പുറത്തായതോടെ ഇന്ത്യയുടെ മധ്യനിര തകരുകയായിരുന്നു. കുമാർ കുശാഗ്ര രണ്ട് റൺസിനും റിങ്കു സിങ് ആറ് റൺസിനും സൂര്യാംശ് ഷെഡ്‌ഗെ മൂന്ന് റൺസിനും പുറത്തായി. വൈഭവ് സൂര്യവംശി 13 പന്തിൽ 11 റൺസെടുത്തപ്പോൾ ആയുഷ് ബദോനിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ ഇന്ത്യ 129 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് തിലക് വർമയും ഷഹബാസ് അഹമ്മദും ചേർന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 112 റൺസ് കൂട്ടിച്ചേർത്തു. 49 പന്തിൽ 56 റൺസെടുത്ത ഷഹബാസ് അഹമ്മദായിരുന്നു കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് ചെയ്തത്. 41 പന്തിൽ താരം അർധസെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ അലി റാസ ഷഹബാസിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (6 minutes ago)

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്  (18 minutes ago)

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...  (33 minutes ago)

അരിക്കൊമ്പന്റെ നാട്ടിൽ വീണ്ടും ചാനൽപ്പട... ഇനി ചക്കക്കൊമ്പന്റെ ഊഴം, വിക്രമും ഭരതും എത്തുന്നു, മയക്കുവെടിക്ക് വനംവകുപ്പ് ഒരുങ്ങുന്നു; പിടികൂടിയാലും കാടുമാറ്റാൻ കഴിയുമോ?  (44 minutes ago)

മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്... ദർശനത്തിന് എത്തിയത് 2.71 ലക്ഷം പേർ  (1 hour ago)

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി  (1 hour ago)

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...  (1 hour ago)

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വി  (2 hours ago)

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകള  (2 hours ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു  (2 hours ago)

സിപിഐ എം നേതാവ് സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്...  (2 hours ago)

വല്ലാത്തൊരു ക്രൂരത... പത്തുവയസുകാരിയെ 70കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല; പകരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചു, സംഭവം പൊലീസിനെ അറിയിച്ചതുമില്ല, മലപ്പുറം വണ്ടൂര  (2 hours ago)

ജീവിക്കാൻ സമ്മതിക്കുന്നില്ല..! വാവ സുരേഷിനെതിരെ കത്തിച്ചു റോഷ്നി; പൊട്ടിക്കരഞ്ഞ് പറയുന്നു, സത്യം ഇങ്ങനെ  (2 hours ago)

നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി...  (2 hours ago)

Malayali Vartha Recommends