സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ രണ്ടാം ഗഡുഅനുവദിച്ചു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടിയാണ് അനുവദിച്ചതെന്ന് ധനമന്ത്രി.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150.23 കോടി രൂപ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം ആറ് ആഴ്ചയ്ക്കുള്ളില്‍ 4051 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.
വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒന്നാം ഗഡു 213.43 കോടി രൂപ എന്നിവ ഏപ്രിലില്‍ തന്നെ നല്‍കിയിട്ടുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാനാകുകയും ചെയ്യും.
https://www.facebook.com/Malayalivartha