പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ വിക്രം ഗെയ്ക്വാദ് അന്തരിച്ചു....

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ വിക്രം ഗെയ്ക്വാദ് അന്തരിച്ചു. 61 വയസ്സായിരുന്നു. ബി.പി പ്രശ്‌നങ്ങള്‍ കാരണം മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ പവായിലെ ഹിരാനന്ദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെ ഏകദേശം 8:30 തോടെയായിരുന്നു മരണമെന്ന് കുടുംബം . ഗെയ്ക്വാദിന്റെ അന്ത്യകര്‍മങ്ങള്‍ ദാദറിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ നടക്കും.
ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പൊന്നിയിന്‍ സെല്‍വന്‍, ശകുന്തള ദേവി, തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍, സഞ്ജു, ദംഗല്‍, പി.കെ, 3 ഇഡിയറ്റ്‌സ്, ഓംകാര, ബാലഗന്ധര്‍വ, കത്യാര്‍ കല്‍ജത് ഗുസാലി, ഓ കാതല്‍ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിക്രം ഗെയ്ക്വാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012-ല്‍ വിദ്യ ബാലന്‍ അഭിനയിച്ച 'ഡേര്‍ട്ടി പിക്ചര്‍' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് നേടിയത്.
"
https://www.facebook.com/Malayalivartha