പ്‌ളസ് വണ്‍ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്ന് മന്ത്രി

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ വിജയശതമാനം കുറഞ്ഞതില്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നതിനായി എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്‌ളസ് വണ്‍ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
'സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം. മേയ് 25, 26 തീയതികളില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്‌ളാസ് മുറികളുടെ സുരക്ഷ ഉറപ്പുവരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്ന സ്ഥലം വേര്‍തിരിക്കണം.
പിടിഎയുടെ അനധികൃത പിരിവ് അനുവദിക്കില്ല. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പിടിഎയും അദ്ധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം'- മന്ത്രി നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ വിജയശതമാനം കുറഞ്ഞതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിജയശതമാനം കുറഞ്ഞ പത്ത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തു. ഇക്കാര്യത്തില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha