ഇന്ത്യ-പാക്ക് സംഘര്‍ഷത്തിനു പിന്നാലെ ആദ്യമായി പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നു

ഇന്ത്യ പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 8 മണിക്കാണ് മോദി രാജ്യത്തോട് സംസാരിക്കുക. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിനു പിന്നാലെ ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി-റോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഹല്‍ഗാമില്‍ ഏപ്രില്‍ രണ്ടിലെ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക്ക് സംഘര്‍ഷമുണ്ടായത്. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. 100 ഭീകരര്‍ കൊല്ലപ്പെട്ടു. പാക്ക് വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha