ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയുടെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും

വ്യോമാതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി അടച്ചിട്ട വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും. പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ടത്. വിമാനത്താവളങ്ങള്‍ തുറക്കുമെങ്കിലും യാത്രക്കാര്‍ നേരത്തെ എത്തണമെന്ന നിര്‍ദ്ദേശത്തില്‍ മാറ്റമില്ല. ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്സര്‍ എന്നിവയുള്‍പ്പെടെയുള്ള ഈ വിമാനത്താവളങ്ങളില്‍ സിവില്‍ വിമാന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
32 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ജയ്‌സാല്‍മീര്‍, ജാംനഗര്‍, ജോധ്പൂര്‍, അധംപൂര്‍, അംബാല, അവന്തിപൂര്‍, ബതിന്ഡ, ഭുജ്, ബിക്കാനീര്‍, ഹല്‍വാര, ഹിന്‍ഡന്‍, ജമ്മു, കാന്‍ഡ്‌ല, കന്‍ഗ്ര, കേശോദ്, കിഷന്‍ഗാര്‍ഹ്, കുളു മണാലി, ലേ, ലുധിയാന, മുന്‍ദ്ര, നാലിയ, പത്താന്‍കോട്ട്, പാട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, ഷിംല എന്നിവ ഉള്‍പ്പെടുന്നുണ്ട്. പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച 24 വിമാനത്താവളങ്ങളായിരുന്നു അദ്യം അടച്ചിട്ടത്. പിന്നീട് 32 വിമാനത്താവളങ്ങളും അടച്ചിടുകയായിരുന്നു.
മേയ് 15 വരൊയിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ, അവരുടെ സൈറ്റുകള്‍ പരിശോധിച്ചോ വിമാനങ്ങളുടെ വിവരങ്ങള്‍ മനസിലാക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഉത്തരേന്ത്യയിലെ പല വിമാനത്താവളങ്ങളും അടച്ചിട്ടതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്ക് ഉയര്‍ന്നിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha