ശിക്ഷാവിധിയില്‍ വാദം നാളെ... നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏക പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റക്കാരനെന്ന് കോടതി. .

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏക പ്രതിയായ കേഡല്‍ ജിന്‍സണ്‍ കുറ്റക്കാരന്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വീട് തകര്‍ക്കല്‍, ബന്ധിയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്. കുടുംബത്തിലെ നാല് പേരെ പ്രതി കേഡല്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയ കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
"
https://www.facebook.com/Malayalivartha