കര്‍ണാടക ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

മംഗളൂരുവില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് പുത്തൂരിനടുത്ത കബക്കയില്‍ വച്ച് ഇന്നലെ ബൈക്കിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ ഒരാള്‍ മരണമടഞ്ഞു. മകന്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.
നരികൊമ്പു ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ കുലാല (45), മകന്‍ ധ്യാന്‍ (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന ബസ് മണി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പുത്തൂര്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി.
" f
https://www.facebook.com/Malayalivartha