വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ആശയക്കുഴപ്പം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ആശയക്കുഴപ്പം. വി എസ് മത്സരിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണ് വി എസ് എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി വി എസിന്റെ മത്സരത്തെ ചില നേതാക്കള്‍ എതിര്‍ത്തതായി സൂചനയുണ്ട്. 90 വയസ്സ് കഴിഞ്ഞ വി എസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചിലര്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഐഎം സംസ്ഥാന സെക്രട്ടറി സമിതി യോഗങ്ങള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ചേരും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്ന പ്രായപരിധി വേണമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കൊടിയേരി. ഉമ്മന്‍ചാണ്ടിയെ സഹായിച്ച അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പ്രതുപകാരം ചെയ്യുന്നു. ജിജി തോംസണും വിന്‍സെന്റ് എം പോള്‍ ഇതിന് ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha