കുറ്റിച്ചലില്‍ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്, 20 തൊഴിലുറപ്പ് തൊഴിലാളികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുറ്റിച്ചല്‍ പഞ്ചായത്തിലെ പാങ്കാവ് കുന്നടിയില്‍ വച്ച് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ 20 തൊഴിലുറപ്പ് തൊഴിലാളികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജു (43) ഉത്തരംകോട് സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. സുംമംഗല(60) ഉത്തരാംകോടിന് മാത്രമാണ് ഗുരുതര പരിക്കുള്ളത്. സെറ്റില്‍മെന്റില്‍ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ടെമ്പോവാനാണ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് വരികയും മറിഞ്ഞ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ആര്യനാട് ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് അവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഭവാനി (68) ചപ്പാത്ത്, ബിന്ദു (42) ചപ്പാത്ത്, ചന്ദ്രിക (48) ഉത്തരാംകോട്, ലാലി (41) ഉത്തരാംകോട്, ഓമന (51) ചപ്പാത്ത്, പ്രേമകുമാരി (56) ചപ്പാത്ത്, രാജമ്മ (60) ചപ്പാത്ത്, സരോജം (63) ചപ്പാത്ത്, ശ്യാമളാമ്മ (51) മലവിള, തങ്കം (62) ചപ്പാത്ത്, വത്സല (52) പനച്ചക്കോട, വിമല (51) ചപ്പാത്ത്, സുമംഗല (60) ഉത്തരാംകോട്, പ്രേമ (60) ഉത്തരാംകോട്, സുരേഷ് കുമാരി (47) ഉത്തരാംകോട്, ഗിരിജ (50) ഉത്തരാംകോട്, ശുഭ (31) ഉത്തരാംകോട്, ഓമന (41) ഉത്തരാംകോട്, സുനി (36) ഉത്തരാംകോട് (കണ്ട് നിന്ന് തളര്‍ന്ന് വീണയാള്‍) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha