പിണറായിയും വി.എസും മത്സരിക്കുന്നത് സംസ്ഥാന ഘടകം തീരുമാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസും പിണറായിയും മത്സരിക്കുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്തിതില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. പാര്‍ട്ടി ഒറ്റക്കെട്ടായി തുരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വി.എസും പിണറായിയും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് കേന്ദ്രം ഈ നയം സ്വീകരിച്ചിരിക്കുന്നത്.
പ്രായം കണക്കിലെടുത്ത് വി.എസ് മത്സരിക്കില്ലെന്ന ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കു എന്ന് സി.പി.എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
മാര്‍ച്ച് ഒന്നിന് നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും അതിനു ശേഷമുള്ള നേതൃയോഗത്തിലുമായിരിക്കും തീരുമാനമുണ്ടാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha