കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

മുട്ടം യാര്‍ഡു മുതല്‍ കളമശേരിവരെ നടത്തിയ കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി. വൈകീട്ട് നാലുമണിക്കാണ് പരീക്ഷണ ഓട്ടം പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആറു മണിക്കാണ് യാത്ര ആരംഭിച്ചത്. മുട്ടം യാര്‍ഡു മുതല്‍ കളമശേരി അപ്പോളോ ടയേര്‍സ് കവല വരെയാണ് ട്രാക്കിന് മുകളിലൂടെ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. 10 കിലോ മീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം.
ട്രെയിനിനെ കാണാന്‍ നിരവധിയാളുകള്‍ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. യാത്രക്കാരുമായി കൊച്ചി മെട്രോ നവംബര്‍ ഒന്നിന് ഓട്ടം തുടങ്ങുമെന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഇന്നു പറഞ്ഞു. ആലുവയില്‍നിന്ന് പാലാരിവട്ടംവരെയാകും സര്‍വീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നതിനാണ് ശ്രമമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha