അമ്മയും കാമുകനും ചേര്‍ന്ന് മക്കള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു

പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ അമ്മയുടെ കാമുകന്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആണ്‍സുഹൃത്തും അമ്മയും ചേര്‍ന്ന് കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്നും അതിനുശേഷമാണ് പീഡിപ്പിച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പ്രതിയായ ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. കേസില്‍ ക്ലാസ് ടീച്ചറുടെയും പെണ്‍കുട്ടികളുടെയും മൊഴിയാണ് നിര്‍ണായകമായത്.
പെണ്‍കുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ധനേഷിന്റെ ടാക്‌സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി. പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇയാള്‍ ഇടയ്ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛന്‍ ആയിട്ടാണ് ഇയാളെ പെണ്‍കുട്ടികള്‍ കണ്ടിരുന്നത്.
2023 മുതല്‍ പ്രതി പലപ്പോഴായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെണ്‍കുട്ടി 'ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്' പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത് ക്ലാസ് ടീച്ചര്‍ കണ്ടതോടെ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
https://www.facebook.com/Malayalivartha