അല്പം വൈകിയാണെങ്കിലും എല്ലാം സമ്മതിക്കേണ്ടി വരികയാണ്.. പുലര്‍ച്ചെ 2.30യ്ക്ക് കരസേനാ മേധാവി അസിം മുനീര്‍ തന്നെ അറിയിച്ചു.. വാ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്..

അല്പം വൈകിയാണെങ്കിലും എല്ലാം സമ്മതിക്കേണ്ടി വരികയാണ് പാകിസ്ഥാന്. കാരണം പാകിസ്ഥാനിൽ ഇന്ത്യ അടിച്ചു തകർത്തതിന്റെ ദൃശ്യങ്ങളും തെളിവുകളും എല്ലാം പുറത്തു വരുന്ന സാഹചര്യത്തിൽ ഇനിയിപ്പോൾ പാക് പ്രധാനമന്ത്രിക്ക് എത്രകാലം ഇതെല്ലം പച്ചക്കള്ളം ആണെന്ന് പറഞ്ഞു കൊണ്ട് ഇരിക്കാൻ പറ്റും..? ഏതായാലും വാ തുറന്ന് സമ്മതിച്ചു. ഒടുവില്‍ എല്ലാം പാക്കിസ്ഥാനും സമ്മതിച്ചു തുടങ്ങുകയാണ്. റാവല്‍പിണ്ടിക്കടുത്തുള്ള നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു.
പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീര്‍ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളില്‍ മിസൈല്‍ പതിച്ചു എന്ന് പാക്കിസ്ഥാന്‍ സമ്മതിക്കുന്നത്. ബ്രഹ്‌മോസാണ് നാശമുണ്ടാക്കിയത് എന്നാണ് സൂചന. അര്‍ദ്ധ രാത്രിയിലും പാക്കിസ്ഥാനില്‍ സൂര്യന്‍ ഉദിച്ചുവെന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ ശരിവയ്ക്കുക കൂടിയാണ് പാക് പ്രധാനമന്ത്രി.
കനത്ത നാശ നഷ്ടമാണ് ഇതിലൂടെ പാക് സൈന്യത്തിനുണ്ടായത്.പാകിസ്ഥാനുമായുള്ള സംഘര്‍ഷ സമയത്ത് ഇന്ത്യന്‍ സേന തകര്‍ത്തത് 600 പാക് ഡ്രോണുകള്‍.നാലോ അഞ്ചോ പാക് ഡ്രോണുകള്‍ക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാന്‍ ഡ്രോണുകള്‍ അയച്ചു. അവയെല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ഡ്രോണുകളില്‍ മുന്‍തൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.
ഇതിനൊപ്പമാണ് റാവല്‍പിണ്ടി ആക്രമണത്തിന്റെ സ്ഥിരീകരണവും. എല്ലാ അര്‍ത്ഥത്തിലും പഹല്‍ഗാമില്‍ ഇന്ത്യ പ്രതികാരം വീട്ടിയെന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha