Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ

17 MAY 2025 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

'ഞാൻ ഒരാളെ വീട്ടിൽ കയറി തല്ലിക്കൊന്നു പക്ഷേ ഞാൻ അറിഞ്ഞില്ല ശ്രീകണ്ഠൻ നായരേ ഞെട്ടിച്ച് ശ്രീനാ ദേവി..! വീഡിയോ

സഹോദരനു പിന്നാലെ സഹോദരിയും.... പാലായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി

മൂവാറ്റുപുഴയിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു... കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്

'ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും' 'കൂടെ പോയി കിടന്നിട്ട് കോടതിയെ പറ്റിക്കുന്നോ'.. പച്ചയ്ക്ക് പറഞ്ഞ് ശാസ്തമംഗലം, ഷഹനാസിനെ തീർത്തു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും...

മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 19 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 6 ജില്ലകളില്‍, ജില്ലയില്‍ ആകമാനം പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മറ്റ് 8 ജില്ലകളില്‍ വാക്സിനേഷന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളില്‍ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസില്‍സ് റൂബെല്ല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന്‍ നല്‍കും. ക്യാമ്പയിന്‍ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച്ചക്കാലം ഇതിനായി വാക്സിനേഷന്‍ സൗകര്യമൊരുക്കും. പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മൊബൈല്‍ വാക്സിനേഷന്‍ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന്‍ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കും.

എന്താണ് മീസില്‍സ് റൂബെല്ല?

മണ്ണന്‍ എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്. മീസില്‍സ് പോലെ തന്നെ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.



എന്താണ് മീസില്‍സ് റൂബെല്ല വാക്‌സിന്‍?

വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസില്‍സ് റൂബെല്ല. എന്നാല്‍ ഒരു വാക്‌സിന്‍ കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. കേരളത്തില്‍ 92 ശതമാനം കുഞ്ഞുങ്ങള്‍ മീസില്‍സ് റൂബെല്ല ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങള്‍ രണ്ടാം ഡോസും സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.



ക്യാമ്പയിന്റെ പ്രാരംഭ പ്രവത്തങ്ങള്‍ മേയ് ആദ്യവാരം ആരംഭിച്ചിരുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ പരിപാടി കൂടുതല്‍ സഹായകമാകുമെന്നതിനാല്‍ എല്ലാ രക്ഷകര്‍ത്താക്കളും കുഞ്ഞുങ്ങള്‍ക്ക് എല്ലാ വാക്‌സിനുകളും നല്‍കി എന്ന് ഈ ക്യാമ്പയിനിലൂടെ ഉറപ്പ് വരുത്തേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത! മീനം രാശിക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യത.  (8 minutes ago)

'ഞാൻ ഒരാളെ വീട്ടിൽ കയറി തല്ലിക്കൊന്നു പക്ഷേ ഞാൻ അറിഞ്ഞില്ല ശ്രീകണ്ഠൻ നായരേ ഞെട്ടിച്ച് ശ്രീനാ ദേവി..! വീഡിയോ  (24 minutes ago)

പാലായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (29 minutes ago)

ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു... കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (37 minutes ago)

'ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും' 'കൂടെ പോയി കിടന്നിട്ട് കോടതിയെ പറ്റിക്കുന്നോ'.. പച്ചയ്ക്ക് പറഞ്ഞ് ശാസ്തമംഗലം, ഷഹനാസിനെ തീർത്തു  (41 minutes ago)

വീണ്ടും സംഘർഷം... മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും...  (1 hour ago)

അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ  (2 hours ago)

സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച്‌ അപകടം...  (2 hours ago)

അയർലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്ക...  (2 hours ago)

യു​വ​തി ബ​സ് ക​യ​റി മ​രി​ച്ചു  (2 hours ago)

തിരുവല്ല സ്‌പാ കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഒരാൾ കൂടി പിടിയിൽ.  (2 hours ago)

ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും....  (3 hours ago)

സിയാല്‍ എയ്‌റോപാര്‍ക്ക് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന്  (3 hours ago)

Malayali Vartha Recommends