Widgets Magazine
13
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ആശങ്കയിലാക്കി കൊണ്ട് മറ്റൊരു കപ്പലിലെ കണ്ടെയ്നറുകളും കത്തി..സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ്.. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി..


രണ്ടു എഞ്ചിനുകളുള്ള വിമാനമാണ് ബോയിംഗ് 787...അപകടം ഉറപ്പായാൽ ''മെയ് ഡേ'' എന്ന കോഡ് സന്ദേശമാണ് പൈലറ്റുമാര്‍ നല്‍കുന്നത്.. ഗുരുതരമായ ഒരു അപകടം മുന്നിൽ കണ്ടാൽ ഈ സന്ദേശം പോവും..


ഇറാനില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍..ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു..


വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്... മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികൾ തുടങ്ങി..ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്..

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...

17 MAY 2025 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് ; ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി; സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

വീണ്ടും ആശങ്കയിലാക്കി കൊണ്ട് മറ്റൊരു കപ്പലിലെ കണ്ടെയ്നറുകളും കത്തി..സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ്.. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി..

വടക്കാഞ്ചേരിയില്‍ ബസിനകത്ത് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി...

പിണറായിയുടെ മുഖ്യമന്ത്രി പദവിയിൽ എന്തു തീരുമാനമെടുക്കണം..സി പി എം കൂടിയാലോചനകൾ തുടങ്ങി...അടുത്തയാഴ്ച കേസിന്റെ വിധി വരുമെന്നാണ് കരുതുന്നത്..

അണുവായുധത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയെ വിരട്ടിയ  പാകിസ്താന് അന്താരാഷ്ട്രസമൂഹത്തിൽ നിന്നും നിനച്ചിരിക്കാതെ പണി വരുന്നു. പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലാക്കണമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യമാണ്   രാജ്യാന്തര ഏജൻസി പരിഗണിക്കുന്നത്.


പാകിസ്താൻ പോലൊരു വഞ്ചകരുടെ രാജ്യത്ത് ആണവായുധം  സുരക്ഷിതമല്ലെന്ന്  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസമാണ്  പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനുശേഷം ആദ്യമായി ജമ്മുകശ്മീരിലെത്തിയ പ്രതിരോധമന്ത്രി സൈനികകേന്ദ്രങ്ങൾ സന്ദർശിച്ച് സൈനികരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യംപറഞ്ഞത്. 


പാകിസ്താന്റെ ആണവഭീഷണിക്ക് ഇന്ത്യ ചെവികൊടുത്തില്ല. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് എത്രത്തോളം ശക്തമാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഭീകരതയ്ക്കെതിരേ ഇന്ത്യ നടത്തിയ ചരിത്രത്തിലെ ഏറ്റവുംവലിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ.


ഭീകരർക്ക് അഭയംനൽകുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. എന്നാൽ, അവർ ഇന്ത്യയെ വഞ്ചിക്കുന്നു. ഭീകരവാദം തുടർന്നാൽ പാകിസ്താൻ കനത്ത വിലനൽകേണ്ടിവരുമെന്നും ഭീകരത അവസാനിപ്പിക്കാൻ രാജ്യം ഏതറ്റംവരെയും പോകുമെന്നും രാജ്‌നാഥ് പറഞ്ഞു. എവിടെ ഒളിച്ചാലും ഭീകരുടെ താവളം തകർക്കുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചു. പാകിസ്താനിൽ ഒളിച്ചിരിക്കുന്ന ഭീകരസംഘടനകളും നേതാക്കളും സുരക്ഷിതരാണെന്ന് കരുതേണ്ടെന്നും അവരെയാണ് സൈന്യം ലക്ഷ്യംവെച്ചിരിക്കുന്നതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

   

പാകിസ്താൻ ഐഎംഎഫ് വായ്പയ്ക്കായി യാചിക്കുകയാണ്‌. പാകിസ്താൻ എവിടെനിന്നാലും യാചകരുടെ നിര അവിടെനിന്നാണ് തുടങ്ങുന്നത്‌. നമ്മൾ ഇന്ന് ഐഎംഎഫിന് വായ്പനൽകുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് പെടുന്നതെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. തങ്ങൾ ആണവ രാജ്യമാണെന്ന് പാകിസ്താൻ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ട്. 


പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തിൽ ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഇപ്പോഴും  പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ആണവ വികിരണ ചോർച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാൽ, പാകിസ്താനിൽ ഒരു തരത്തിലുമുള്ള ആണവ ചോർച്ചയില്ലെന്ന്  രാജ്യാന്തര ആണവോർജ ഏജൻസി വ്യക്തമാക്കി.  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനേപ്പറ്റി അറിഞ്ഞെന്നും എന്നാൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പാകിസ്താനിൽ ആണവ വികിരണ ചോർച്ചയില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി മാധ്യമ വിഭാഗം പ്രതികരിച്ചു.


പാകിസ്താന്റെ ആണവായുധ കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന പ്രചരണം ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.കെ. ഭാർതി നിഷേധിച്ചിരുന്നു. പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രമാണ് കിരാന ഹില്ലുകളെന്ന് അറിയില്ലെന്നും അവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും എ.കെ. ഭാർതി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.


പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വിജനമായ, പ്രാന്തപ്രദേശത്തിലെ കുന്നാണെന്നേ ഇതിനെ തോന്നൂ. കിര്‍ന കുന്ന് എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അധികം ദൂരെയല്ലാത്ത ഈ കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാൻ ഞെട്ടി. പിന്നാലെ കിര്‍ന കുന്നിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. ഇതോടെ പാകിസ്ഥാൻ നെട്ടോട്ടമായി. അധികം വൈകാതെ പാകിസ്ഥാന്റെ സൈനിക നിര്‍വ്വഹണത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചു.


കഴിഞ്ഞ  10 ന് ഇന്ത്യ നടത്തിയ ഈ രണ്ട് ആക്രമണങ്ങളാണ് വെടിനിര്‍ത്തലിന് പാകിസ്ഥാനെ നിര്‍ബന്ധിച്ചതെന്ന്   വിദഗ്ദ്ധർ പറയുന്നു.  ഇവിടെയാണ് പാകിസ്ഥാന്റെ ആണവശേഖരം ഇരിക്കുന്നത്. അതായത് ഇന്ത്യയുടെ മിസൈൽ ലക്ഷ്യമിട്ടത് പാകിസ്ഥാന്റെ ആണവശേഖരത്തെയാണ്. 


വെറുതെ ഒരു മൊട്ടക്കുന്ന് എന്ന നിലയിലാണ് കിര്‍ന കുന്ന് ഒറ്റനോട്ടത്തില്‍ തോന്നുക എങ്കിലും ഉപഗ്രഹ ചിത്രങ്ങളും സൈനിക വിശകലനങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊരു ദിശയിലേക്കാണ്. കിര്‍ന കുന്നിനുള്ളില്‍ പാകിസ്ഥാന്റെ ആണവായുധം ശേഖരിക്കുന്നതിനുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നിരവധി വാതിലുകളും അധിക കോണ്‍ക്രീറ്റുകള്‍ ഇട്ട് ബലപ്പെടുത്തിയിട്ടുള്ള ടണലുകളും ഈ കുന്നിനുള്ളില്‍ ഉള്ളതായി ഉപഗ്രഹചിത്രങ്ങളില്‍ കാണാം. ഈ കുന്നിന്റെ  തന്ത്രപരമായ പ്രാധാന്യം പലപ്പോഴും എടുത്തുപറയപ്പെട്ടിട്ടുള്ളതാണ്. ഈ കുന്നിന്റെ ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടിയില്‍ മിസൈല്‍ പതിച്ചിട്ടുണ്ട്. മാത്രമല്ല, ബങ്കറുകള്‍ വരെ തുളച്ചുപോകാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവിടെ പതിച്ചിട്ടുണ്ടെന്നും പറയുന്നു. സാധാരണ സ്ഫോടനങ്ങള്‍ക്കൊന്നും ഇതിനുള്ളില്‍ സൂക്ഷിച്ച ആണവശേഖരത്തില്‍ സ്ഫോടനം നടത്താന്‍ ശേഷിയുണ്ടാവില്ല. പക്ഷെ അതിനടുത്തെല്ലാം ഈ ആക്രമണം കേടുപാടുകള്‍ വരുത്തിയിരിക്കാമെന്ന് കരുതുന്നു. വിചാരിച്ചാല്‍ ഇന്ത്യയ്‌ക്ക് ഇവിടെയെല്ലാം ഏത് നിമിഷവും കയറി അടിക്കാനാകുമെന്ന ഭയം പാകിസ്ഥാന്റെയും യുഎസിന്റെയും ഉള്ളിലുണ്ടായി.


അതേസമയം, ആണവ വികിരണ ചോർച്ച കണ്ടെത്തുന്ന യു.എസിന്റെ ബീച്ച്ക്രാഫ്റ്റ് ബി-350 എന്ന ഏരിയൽ മെഷറിങ് സിസ്റ്റം ഘടിപ്പിച്ച വിമാനം പാക് വ്യോമ മേഖലയിൽ എത്തിയെന്ന പ്രചാരണവുമുണ്ട്. ഇത് ശരിവെക്കുന്ന ഫ്ളൈറ്റ് റഡാർ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ ഇവ തമ്മിൽ ബന്ധിപ്പിച്ച് സംഭവം മറച്ചുവെയ്ക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നാണ് പ്രചാരണം. ഈ വിമാനം തങ്ങളുടെ വ്യോമപരിധിയിൽ ഉണ്ടായിരുന്നുവെന്നതിൽ പാകിസ്താൻ പ്രതികരണം നടത്തിയിട്ടുമില്ല. 


എന്തിനാണ് ഈ വിമാനം അവിടെ എത്തിയത് എന്നതിനോട് യു.എസും വ്യക്തമായ മറുപടി നൽകാത്തതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. അതേസമയം, സ്ഥിരീകരിക്കാത്ത ഒരു റിപ്പോർട്ട് പറയുന്നത് ഒരു ഈജിപ്യൻ വിമാനം മേഖലയിൽ ബോറോൺ അടങ്ങിയ ചില രാസവസ്തുക്കൾ വിതറിയിട്ടുണ്ട് എന്നാണ്. ആണവ ചോർച്ചയെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് വാദം. ഇക്കാര്യത്തിലും പാകിസ്താൻ പ്രതികരിച്ചിട്ടില്ല. 


പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തിൽ ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത് വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. 


യുദ്ധം വഷളായി ആണവായുധം ഉപയോ​ഗിക്കുന്ന സ്ഥിതിയിലേക്കോ ആണവ ചോർച്ചയുണ്ടാകുന്ന ദുരവസ്ഥയിലേക്കോ കാര്യങ്ങളെത്തിയാൽ അത് ആയിരക്കണക്കിന് വർഷത്തേക്ക് ഈ ഭൂമിയെ ബാധിക്കും. പ്ലൂട്ടോണിയം-239-ന്റെ 24,110 വർഷം നീണ്ടുനിൽക്കുന്ന അർധായുസ്സ് ആണ് ഇതിന് കാരണം. ആണവായുധ പരീക്ഷണങ്ങളിൽ നിന്നുള്ള സൂക്ഷ്മ കണികകൾ പരിസ്ഥിതിയിൽ വ്യാപകമായിട്ടുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻഏജൻസി പറയുന്നത്. അതിനാൽ, ഏതാണ്ട് എല്ലാവരും ചെറിയ അളവിലുള്ള പ്ലൂട്ടോണിയവുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.


ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് പ്ലൂട്ടോണിയം-239. ലോകത്തിലെ ഏറ്റവും വിഷമുള്ള വസ്തുക്കളിലൊന്നായ ഇത് ശ്വസിക്കുന്നത് അപകടകരമാണ്. വായുവിൽ ചോരുന്ന ഒരു ​ഗ്രാം പ്ലൂട്ടോണിയം-239 ഒരു കോടി ആളുകളെ ബാധിക്കുമെന്നാണ് കനേഡിയൻ കോളിഷൻ ഫോർ ന്യൂക്ലിയർ റെസ്പോൺസിബിലിറ്റിപറയുന്നത്. ഇത് 10 ​ഗ്രാം ആണെങ്കിൽ അത് 100 കോടി ആളുകളെ ബാധിക്കുമെന്നും കണക്കിൽ പറയുന്നു.


പ്ലൂട്ടോണിയത്തിന് പുറമെ അർബുദത്തിന് കാരണമാകുന്ന അയോഡിൻ-131, സീസിയം-137, സ്ട്രോൺഷ്യം-90, യുറേനിയം-235 എന്നീ മൂലകങ്ങളും സ്ഥിതി വഷളാക്കും. അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പ്പന്നങ്ങളാണ് അയോഡിൻ-131, സീസിയം-137 എന്നിവ. ആണവ അപകടങ്ങൾക്ക് ശേഷവും ഇവ കാണപ്പെടും. തൈറോയ്ഡ് കാൻസറിനും പേശികളിലെ കാൻസറിനും ഇത് കാരണമാകുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്.


ആണവ അപകടങ്ങൾക്ക് ശേഷം കാണപ്പെടുന്ന ഒരു ഉപോത്പ്പന്നമാണ് സ്ട്രോൺഷ്യം-90യും. ഇതും കാൻസറിന് കാരണമാകുന്ന മൂലകമാണ്. കൂടാതെ, ആണവ പോർമുനകളിൽ ഉപയോ​ഗിക്കുന്ന യുറേനിയം-235-മായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശം, എല്ലുകൾ, കരൾ എന്നിവിടങ്ങളിൽ കാൻസറിന് കാരണമാകാം.


ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തരസംഘടയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. ഇതിന്റെ ആസ്‌ഥാനം ഓസ്ട്രിയയിലെ വിയന്നയിലാണ് സ്ഥിതി ചെയ്യുന്നത്‌. . 1957-ൽ ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്നാണു ഈ സംഘടനക്കു രൂപം നൽകിയത്‌. ഇന്നു ലോകരാഷ്ട്രങ്ങളുടെ സമാധാന സംരക്ഷണത്തിൽ വളരെ അധികം സ്വാധീനം ചെലുത്താൻ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നു.


1957 ൽ രൂപീകരിച്ച ഏജൻസിയുടെ ആസ്ഥാനം വിയന്നയിലെ , ഓസ്ട്രിയയാണ്. 

144 അംഗരാഷ്ട്രങ്ങൾ അംഗങ്ങളായുണ്ട്. ഇതിൻറെ നിയമാവലി തയ്യാറാക്കാൻ 1954-ൽ പ്രവർത്തകസമിതി ആദ്യമായി യോഗംചേർന്നു. ഐക്യരാഷ്ട്ര കേന്ദ്രത്തിൽ കൂടിയ 81 രാ‍ഷ്ട്രങ്ങളുടെ സമ്മേളനം നിയമാവലി അംഗീകരിച്ചു. 1959 - ൽ വിയന്നയിൽ ചേർന്ന പൊതുസമ്മേളനത്തിൻറെ പ്രാരംഭത്തിൽ 54 രാഷ്ട്രങ്ങളും അവസാനമായപ്പോൾ 59 രാ‍ഷ്ട്രങ്ങളും പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽവച്ച് നയരൂപവത്കരണ സമിതി ഉണ്ടാക്കി. ഈ സമിതിയിൽ 23 അംഗങ്ങളുണ്ടായിരുന്നു. 1963-ൽ അംഗസംഖ്യ 25 ആയി ഉയർത്തി. അമേരിക്കക്കാരനായ സ്റ്റെർലിങ് കോൾ ആദ്യത്തെ ഡയറക്ടർ ജനറൽ ആയി നിയമിക്കപ്പെട്ടു. 1961 ഡിസംബർ 1-ന് മുതൽ സ്വീഡനിലെ സിഗ്വാവാഡ് എക് ലൻഡ് ഡയറക്ടർ ജനറലായി.


അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തുന്നതിനും വികസ്വരരാഷ്ട്രങ്ങൾക്ക് അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തിൽ മാർഗ്ഗദർശനം നൽകുന്നതിനും ശാത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രവർത്തനങ്ങൾക്കായി ധനസഹായം നൽകുന്നതിനും അംഗരാഷ്ട്രങ്ങളുടെ ആവശ്യമനുസരിച്ച് വിദഗ്ദ്ധസഹായം എത്തിച്ചുകൊടുക്കുന്നതിനും ഈസംഘടനക്കു കഴിഞ്ഞു.


ആദ്യത്തെ പത്തു വർഷത്തിനകംതന്നെ സംഘടന ഏകദേശം 30,000 ഫെലോഷിപ്പുകൾ നല്കി. വിദഗ്ദ്ധസംഘങ്ങളുടെ റിപ്പോർട്ടുകൾ, സമ്മേളനനടപടികൾ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിൽ ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. സംഘടനയുടെ കീഴിൽ ആദ്യത്തെ പരീക്ഷണശാലയുണ്ടായത് 1958-ൽ ആണ്. 1961-ൽ വിയന്നയിൽനിന്നും 32 കി. മി. തെക്കുകിഴക്കുമാറിയുള്ള സീബേഴ്സ് ഡോർഫ് എന്ന സ്ഥലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം, സമുദ്രവിജ്ഞാനം, വൈദ്യശാസ്ത്രഭൗതികം  എന്നീ വകുപ്പുകളടങ്ങിയ ഒരു പരീക്ഷണശാല പ്രവർത്തനമാരംഭിച്ചു. 1963-ൽ മധ്യപൗരസ്ത്യപ്രാദേശിക ഐസോടോപുകേന്ദ്രം അറബിരാഷ്ട്രങ്ങളുടെ ആവശ്യത്തിലേക്കായി കൈറോവിൽ പ്രവർത്തനം ആരംഭിച്ചു. 1964-ൽ ഇറ്റലിയിൽ  സൈദ്ധാന്തിക ഭൗതികപഠനങ്ങൾക്കായി ഒരു സ്ഥാപനം ആരംഭിച്ചു. ജലവിജ്ഞാനത്തിലും ഔഷധനിർമ്മാണത്തിലും കൃഷിയിലും വ്യവസായങ്ങളിലും ഐസോടോപ്പുകളുടെ ഉപയോഗംകൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളെ കുറിച്ച് ഈ സംഘടന വിശദമായി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഐസോടോപ്പുകളുടെ പ്രമാണങ്ങൾ  തയ്യാറാക്കി അംശാങ്കന  ആവശ്യങ്ങൾക്കായി വിവിധ രാഷ്ട്രങ്ങളിൽ വിതരണം ചെതു. അണുശക്തി ഉത്പാതനത്തിനാവശ്യമായ ഇന്ധനങ്ങളുടെ ഒരു ബാങ്ക് എന്ന നിലയിൽ ഈസംഘടനക്കു പ്രവർത്തിക്കാൻ കഴിയുന്നു. സംഘടന തയ്യാറക്കിയ റിയാക്റ്ററുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകൾ 1965-ലും അണുതേജോവശിഷ്ടനിബന്ധനകൾ 1967 ലും പ്രബല്യത്തിൽ വന്നു.


ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമുണ്ടായ ചെർണോബിൽ നിലയത്തിൽ നിരീക്ഷണം നടത്തുന്നതിനു വേണ്ട വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. വടക്കൻ യുക്രെയ്നിലെ ചെർണോബിൽ നിലയം കഴിഞ്ഞമാസം റഷ്യൻ സൈന്യം പിടിച്ചടക്കിയിരുന്നു.


ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഡീക്കമ്മിഷൻ ചെയ്ത റിയാക്ടറുകളും മാലിന്യ സംഭരണികളും ഇവിടെയുണ്ട്. ഇവിടെ നിന്നുള്ള വികിരണത്തോത് ആണവോർജ ഏജൻസി സസൂക്ഷ്മം വിലയിരുത്താറുമുണ്ട്. നിലയത്തിൽ 210 ജീവനക്കാർ രണ്ടാഴ്ചയായി ജോലി ചെയ്യുകയാണെന്നും ഇത് ആരോഗ്യത്തിന് അപകടമായതിനാൽ ഇവരെ മാറ്റി അടുത്ത ബാച്ചിനെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു.


യുക്രെയ്നിൽ 4 നിലയങ്ങളിലായി 15 റിയാക്ടറുകളാണുള്ളത്. ഇവയിൽ എട്ടെണ്ണം പ്രവർത്തിക്കുന്നുണ്ട്. റഷ്യ നിയന്ത്രണത്തിലാക്കിയ സാപ്പൊറീഷ്യ ഉൾപ്പെടെ സജീവ നിലയങ്ങളിൽ വികിരണ ഭീഷണി ഇല്ലെന്നും സ്ഥിരീകരണമുണ്ട്.


റഷ്യൻ നിയന്ത്രണത്തിലായതിനാൽ ചെർണോബിൽ നിലയത്തിൽ വികിരണ ത്തോത് എത്രയെന്നോ, എന്താണു നടക്കുന്നതെന്നോ പറയാൻ സാധിക്കുന്നില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. നിലയത്തിലേക്കുള്ള ഒരു ഹൈ വോൾട്ടേജ് ലൈൻ തകരാറിലായിട്ടുണ്ട്. ഇതു ശരിയാക്കിയില്ലെങ്കിൽ, ആണവ ഇന്ധന അവശിഷ്ടങ്ങൾ തണുപ്പിക്കുന്നതു തടസ്സപ്പെടാം. ഇങ്ങനെ സംഭവിച്ചാൽ അപകടത്തിനു സാധ്യതയുണ്ടെന്നും യുക്രെയ്ൻ വ്യക്തമാക്കി.


രാജ്യാന്തര ഏജൻസിക്ക് കീഴിലായാൽ പാകിസ്താന്റെ പണികൾ നടക്കാതെ വരും. അതിന്റെ ഭയം പാകിസ്ഥാന് നന്നായുണ്ട്. ഏത് വിധേനയും ഇത്തരം ഒരു സാഹചര്യം  ഒഴിവാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദ്ദ ഫലമായി രാജ്യാന്തര ഏജൻസിക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കാതിരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ത്യൻ  പ്രധാനമന്ത്രി ഇക്കാര്യത്തിൽ കർക്കശ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യാന്തര ഏജൻസിയുടെ നിരീക്ഷണമില്ലെങ്കിൽ പാകിസ്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണെന്ന് ഇന്ത്യ പറയുന്നു. വാസ്തവത്തിൽ പാകിസ്താന്റെ നെഞ്ചിടിപ്പ് ഉയരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് ; ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (9 minutes ago)

ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി; സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി  (19 minutes ago)

Kerala-coast-ship തീ പൂർണമായും നിയന്ത്രണവിധേയമാക്കി  (23 minutes ago)

Ahmedabad-plane-crash പൈലറ്റിന്റെ 'മേയ് ഡേ' സന്ദേശം  (30 minutes ago)

ISRAEL ഇറാനെ ആക്രമിച്ചു ഇസ്രായേല്‍;  (45 minutes ago)

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (57 minutes ago)

Ahmedabad-plane-crash തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍  (2 hours ago)

ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല...  (2 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത  (2 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച് മകള്‍...  (3 hours ago)

ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി  (3 hours ago)

സ്വര്‍ണവിലയില്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക്  (4 hours ago)

ഉത്തരം കണ്ടെത്താനാണ് സി ബി ഐ വരുന്നത്.  (4 hours ago)

25 വര്‍ഷമായി മലയാള മിമിക്രി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു...  (4 hours ago)

Malayali Vartha Recommends