കെ.ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് തന്നെ വീണ്ടും മത്സരിക്കും

കെ.ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് തന്നെ വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി. പ്രമുഖരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് കഴിഞ്ഞ മൂന്ന് നിമയസഭാ തെരഞ്ഞെടുപ്പുകളിലും താന്‍ പരാജയപ്പെടുത്തിയത്. പത്തനാപുരത്ത് നിന്ന് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
പത്തനാപുരത്തോട് വൈകാരികമായ അടുപ്പമാണ് തനിക്കുള്ളതെന്നും ഗണേഷ് പറഞ്ഞു. പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ തനിക്ക് എതിരെ മത്സരിച്ചിട്ടും ജനം തന്നെ കൈവിട്ടില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ സന്നദ്ധനാണെങ്കിലും പത്തനാപുരത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലഗണേഷ് പറഞ്ഞു.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായ ഗണേഷ് ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആയിട്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha