ആലപ്പിടാറ്റ നഗര്‍ എക്‌സ്പ്രസ്സിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റെ ബോഗി വേര്‍പെട്ട നിലയില്‍

ആലപ്പിടാറ്റ നഗര്‍ എക്‌സ്പ്രസ്സിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റെ ബോഗി വേര്‍പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴയില്‍ നിന്ന് ടാറ്റ നഗറിലേക്ക് പോവുകയായിരുന്ന ട്രയിന്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ വച്ചു നടത്തിയ പരിശോധനയിലാണ് ബോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പ്രിംഗ് പൊട്ടിപോയതായി കണ്ടെത്തിയത്.
തുടര്‍ന്ന് ജനറല്‍ കംപാര്‍ട്ട്‌മെന്റെില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും മറ്റു ബോഗികളിലേക്ക് മാറ്റി. അതിവേഗതയില്‍ പോവുന്ന ട്രെയിനിന്റെ ഓട്ടത്തിനിടെയായിരുന്നു സ്പ്രിംഗ് വേര്‍പെട്ട് പോവുന്നതെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന് 50 മിനിട്ടോളം വൈകിയാണ് ഷൊര്‍ണ്ണൂര്‍ വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha