കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കാലവര്‍ഷം നേരത്തെ എത്തുന്ന വര്‍ഷമായിരിക്കും ഇത്തവണയെന്ന് പ്രതീക്ഷ

ഇത്തവണ കാലവര്‍ഷം നേരത്തെ... സാധാരണ മണ്‍സൂണ്‍ രീതികളില്‍ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും കാലവര്‍ഷം ഇത്തവണ നേരത്തേ എത്തുമെന്ന്് കാലാവസ്ഥ വിദഗ്ധര്‍. മെയ് 24 ഓടെ മണ്‍സൂണ്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 24ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആന്‍ഡമാന്‍ ദ്വീപുകളില്‍ മേയ് 13ന് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 30ന് മണ്‍സൂണ്‍ എത്തിയിരുന്നു.
മേയ് 27നുമുമ്പ് ഇത്തവണ മഴ എത്തിയാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും നേരത്തെ കാലവര്‍ഷം ആരംഭിക്കുന്നത് ഇത്തവണയായിരിക്കും.
അതേസമയം സംസ്ഥാനത്ത് കോഴിക്കോട്, വയനാട് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ വരും ദിവസങ്ങളില്‍ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നും വകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha