ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി

ബെംഗളൂരുവിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 18 വയസ്സ് പ്രായം തോന്നിക്കുന്ന ശരീര ഭാഗങ്ങളാണ് പെട്ടിക്കകത്തുള്ളത്.
ഹൊസൂര്‍ മെയിന്‍ റോഡിന് സമീപമുള്ള പഴയ ചന്ദപുര റെയില്‍വേ പാലത്തിന് സമീപമാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്‌കേസില്‍ സൂക്ഷിച്ച ശേഷം ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സൂര്യനഗര്‍ പോലീസ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി, ബൈയപ്പനഹള്ളി റെയില്‍വേ പോലീസ് എത്തിക്കഴിഞ്ഞാല്‍ അവര്‍ അന്വേഷണം ഏറ്റെടുക്കും. സ്യൂട്ട്‌കേസ് പരിശോധിച്ച ശേഷം വിശദമായ അന്വേഷണം തുടരും.
സാധാരണയായി, ഇത്തരം കേസുകള്‍ റെയില്‍വേ പോലീസിന്റെ അധികാരപരിധിയിലാണ് വരുന്നത്, പക്ഷേ അത് ഞങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ടതിനാല്‍, ഞങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡോ വസ്തുക്കളോ കണ്ടെത്താനാകാത്തതിനാല്‍ ഇരയുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.'' ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് സി കെ ബാബ പറഞ്ഞു. പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനും കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha