ചില്‍ഡ്രന്‍സ് ഹോമിലെ 3 കുട്ടികളെ കാണാനില്ല

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് കാണാതായത്. രാത്രി 7 മണിക്കു ശേഷമാണ് ഇവരെ കാണാതായത് എന്നാണ് വിവരം.
പിന്നാലെ ജുവനൈല്‍ ഹോം അധികൃതര്‍ ചേവായൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. താമരശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha