സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം...ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി

സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം. വടക്കന്‍ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി.
കണ്ണൂരില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ അതിശക്തമായ മഴയാണ്. കുറുവയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ദേശീയപാത നിര്‍മാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെചൊവ്വയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെളളം കയറി. ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്നാണ് വെളളം കയറിയത്. കോര്‍പ്പറേഷന്‍ തൊഴിലാളികളെത്തി ഓട വൃത്തിയാക്കല്‍ പുരോഗമിക്കുന്നു. കനത്ത മഴയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണു. പാലക്കാടും വലിയ നാശമാണ് സംഭവിച്ചത്.
അട്ടപ്പാടി പുതുരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളില്‍ മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്റെ വാഹനത്തിലേക്കാണ് ആല്‍ മരത്തിന്റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു.
കനത്ത മഴയില്‍ കാസര്‍കോഡ് നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു പെരിയയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് അടുത്ത് കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു.
എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം സമീപത്തെ സെക്യൂരിറ്റി ക്യാബിനില്‍ തട്ടി ഓട്ടോയില്‍ പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴപെയ്തു. മഴക്കെടുതികള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha