ഐപിഎല്‍ ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടം ഇന്ന്....

ഐപിഎല്‍ ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരുസ്ഥാനത്തിനായി മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുന്നു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് കളി. ഇന്ന് ജയിച്ചാല്‍ മുംബൈക്ക് ഒരു കളി ശേഷിക്കെ പ്ലേ ഓഫ് ഉറപ്പാക്കാം. ഡല്‍ഹി പുറത്താകുകയും ചെയ്യും. ഡല്‍ഹിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകും. അവസാന കളിയില്‍ പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ചാല്‍ മതി. നിലവില്‍ രണ്ട് കളി ശേഷിക്കെ മുംബൈക്ക് പതിനാലും ഡല്‍ഹിക്ക് 13ഉം പോയിന്റാണുള്ളത്.
തുടര്‍ച്ചയായ ആറ് ജയങ്ങളുമായാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സംഘം നാലാംസ്ഥാനത്തേക്ക് മുന്നേറിയത്. അവസാന കളിയില്‍ നേരിയ വ്യത്യാസത്തിനാണ് മുംബൈ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റത്. ഇന്ന് രോഹിത് ശര്‍മയിലാണ് മുഴുവന്‍ കണ്ണുകളും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമുള്ള രോഹിതിന്റെ ആദ്യ കളിയാണ്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റ്യാന്‍ റിക്കിള്‍ട്ടെണും കോര്‍ബിന്‍ ബോഷും സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ടീം പ്ലേ ഓഫില്‍ കടക്കുകയാണെങ്കില്‍ ഇരുവര്‍ക്കും തുടരാന്‍ കഴിയില്ല. 26ന് മടങ്ങാനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha