അമൃത് ഭാരത് പദ്ധതിയില്‍ 22 കോടി രൂപ ചെലവഴിച്ച് നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും....

അമൃത് ഭാരത് പദ്ധതിയില്‍ 22 കോടി രൂപ ചെലവഴിച്ച് നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ 8 30ന് കലാപരിപാടികളോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, പി.ടി.ഉഷ എം.പി, ഷാഫി പറമ്പില്‍ എം.പി , കെ. കെ.രമ എം.എല്‍.എ, ഡി.ആര്‍.എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി എന്നിവര്‍ പങ്കെടുക്കും. 10.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. അകവും പുറവും സൗകര്യങ്ങളും സൗന്ദര്യവും ചേര്‍ന്ന വിശാല വികസനമാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ സാദ്ധ്യമായത്. 710 മീറ്റര്‍ നീളമുള്ള മൂന്ന് പ്ലാറ്റ്ഫോമുകളിലും മഴയും വെയിലും ഏല്‍ക്കാത്ത വിധം മേല്‍ക്കൂര ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷന് പുറത്തെ വലിയ കുളവും സ്റ്റേഷനിലേക്കുള്ള പാതകളും അലങ്കാര ചെടികളും മറ്റും വെച്ച് സൗന്ദര്യവത്ക്കരിക്കുകയും മ്യൂറല്‍ ചിത്രങ്ങള്‍ കൊണ്ട് ചുവരുകള്‍ അലങ്കരിക്കുകയും ചെയ്തു. കേരളത്തിന്റെ പരമ്പരാഗത വാസ്തു മാതൃകയിലാണ് നിര്‍മിതിയുള്ളത്.
"
https://www.facebook.com/Malayalivartha