ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍...

ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചനകളുള്ളത്. ഇവര്‍ ജെയ്ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് സൂചന.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
ഒരാഴ്ച മുന്‍പ് പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ വ്യത്യസ്ത ഭീകരവിരുദ്ധ നടപടികളില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കൊല ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha