ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ആധുനിക കാലത്ത് ഒരാള്‍ക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവില്‍ കഴിയാനാകുമെന്ന് ആരാഞ്ഞ കോടതി, പൊലീസിന്റെ വിശദീകരണം തള്ളി. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധിപറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിക്കുകയും ചെയ്തു
പ്രതി മറ്റൊരു സഹപ്രവര്‍ത്തകയെയും ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മരിച്ച യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സാമ്പത്തികമായും ചൂഷണം ചെയ്തു. വിവാഹബന്ധത്തില്‍ നിന്നു പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. വിവാഹത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തതാണ് മാനസിക സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
https://www.facebook.com/Malayalivartha