ടെയ്ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വാക്കേറ്റത്തിനൊടുവില്‍.... ടെയ്‌ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിലായി. . പാന്റ്‌സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇയാള്‍ അക്രമം നടത്തിയത്. കടയിലെത്തി കത്രികകൊണ്ട് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു.
തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്തുങ്കനല്ലൂര്‍ സ്വദേശിയും, നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്.
തിട്ടുവിള സ്വദേശിയും നാഗര്‍കോവില്‍ ഡതി സ്‌കൂളിനു സമീപം തയ്യല്‍ക്കട നടത്തിവന്ന ശെല്‍വം(60) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നതുകണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് ചന്ദ്രമണിയെ കുറിച്ച് വിവരം ലഭിക്കുന്നത്.
കുത്തിയ ശേഷം ഒളിവില്‍ പോയ ചന്ദ്രമണിയെ പൊലീസ് അറസ്റ്റുചെയ്തു. പാന്റ്‌സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha