ഡല്‍ഹിയില്‍ കനത്ത മഴ...റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു,നൂറോളം വിമാന സര്‍വീസുകള്‍ കനത്ത മഴയില്‍ സ്തംഭിച്ചു, നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍ പുലര്‍ച്ചെ പെയ്ത മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കാര്‍ മുങ്ങിപ്പോയി. ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിലിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും കനത്ത മഴ ബാധിച്ചു. നൂറോളം വിമാന സര്‍വീസുകള്‍ കനത്ത മഴയില്‍ സ്തംഭിച്ചു. 25 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ചില വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികള്‍ നല്‍കുന്ന അറിയിപ്പുകള്‍ പരിശോധിക്കണമെന്ന് അറിയിപ്പുകളുമുണ്ട്.
https://www.facebook.com/Malayalivartha