നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്... ഫലപ്രഖ്യാപനം 23ന്

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. 23നാണ് ഫലപ്രഖ്യാപനം. പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂരിനെ കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ കാദി, വിസാവദാര്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ . ജൂണ്‍ രണ്ട് വരെയാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. ജൂണ്‍ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂണ്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാനാകും.
"
https://www.facebook.com/Malayalivartha