ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ തൊഴുത് പ്രസാദ ഊട്ടിലും പങ്കെടുത്താണ് ഭക്തസഹസ്രങ്ങള്‍ മടങ്ങിയത്.
രാത്രി 12 മണി മുതല്‍ ക്ഷേത്ര നട ഇന്ന് രാവിലെ അടക്കുന്നത് വരെ ഭക്തര്‍ക്ക് ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണം സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് ഗുരുവായൂരപ്പന് ഓഡിറ്റോറിയത്തില്‍ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതല്‍ തുടങ്ങും.
ദ്വാദശി ദിവസം രാവിലെ എട്ടു മണി വരെ മാത്രമെ ദര്‍ശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അന്നേ ദിവസം എട്ടു മണിക്ക് നട അടക്കേണ്ടതിനാല്‍ വിവാഹങ്ങള്‍ അതിന് മുന്‍പായി നടക്കേണ്ടതുണ്ട്. 70ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്. പുലര്‍ച്ചെ തന്നെ വിവാഹങ്ങള്‍ക്കായി മണ്ഡപങ്ങള്‍ സജ്ജമാക്കി.
"
https://www.facebook.com/Malayalivartha

























