ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?

ബഹ്റൈന് നേരെ വൻആക്രമണവുമായി ഇറാൻ. ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇറാൻ തൊടുത്ത സ്‌ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ വ്യവസായകേന്ദ്രത്തിൽ തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു .
സിത്രാഹ് ദ്വീപിൽനിന്ന് പുക ഉയരുന്നതായി സമീപവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ബഹ്‌റൈനിലെ പ്രധാന വ്യവസായ മേഖലയാണ് സിത്രാഹ് ദ്വീപ്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി ബഹ്റൈൻ . സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈൻ അപലപിക്കുകയും ചെയ്തു.
അതേസമയം, ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണമുള്ളത് . ഇറാന്റെ നടപടികളെ കടുത്തഭാഷയിൽ ബഹ്‌റൈൻ അപലപിക്കുകയും ചെയ്തു..
"
https://www.facebook.com/Malayalivartha
























