വണ്ടൂരിലെ സംസ്ഥാന പാതയില്‍ ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... വണ്ടൂരിലെ സംസ്ഥാന പാതയില്‍ ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. മമ്പാട് തെക്കുംപാടം കുറുങ്കാട്ടില്‍ ശ്രീമാനിവാസില്‍ കെ അതുല്‍ ദേവാണ് (19) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണം സംഭവിച്ചത്.മൂര്‍ക്കനാട് ഐടിഐയിലെ വിദ്യാര്‍ത്ഥിയായിരുന്നു അതുല്‍ ദേവ്. ഐടിഐയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റന്‍ ആല്‍മരം വീഴുകയായിരുന്നു. ബസിന്റെ പിന്‍വശത്ത് മുകള്ഭാഗം തകര്‍ന്ന് സീറ്റിനിടയില്‍ കുടുങ്ങിയ അതുല്‍ ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. തെക്കുംപാടം കുറുങ്കാട്ടില്‍ മുരളിയുടെയും താരയുടെയും മകനാണ് അതുല്‍ ദേവ്. സഹോദരങ്ങള്‍: ശ്രീലക്ഷ്മി, അമല്‍ദേവ്, കമല്‍ദേവ്, വിമല്‍ദേവ്.
"
https://www.facebook.com/Malayalivartha