Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

കേരളത്തിലെ ദേശീയപാത തകർച്ച.. കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി..എഞ്ചിനീയറെ പിരിച്ചുവിട്ടു.. കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്..

30 MAY 2025 12:47 PM IST
മലയാളി വാര്‍ത്ത

റോഡുകൾ തുടർച്ചയായി പൊട്ടിപൊളിയുന്നത് കേരളത്തിൽ ആശങ്ക വർധിപ്പിക്കുന്നു . ഇപ്പോഴിതാ അറിഞ്ഞ ഉടൻ നടപടിയുമായി കേന്ദ്രം .
ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്,

ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് അംഗങ്ങൾ.റോഡ് നിർമ്മാണത്തിന് കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള സംവിധാനം (VIODUCT) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. മണ്ണിട്ട് ഉയർത്തിയ പാതക്ക് റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലായിരുന്നു. ഇതാണ് റോഡ് തകർച്ചക്ക് കാരണമെന്നും പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

 

അതേസമയം, രാജ്യമെമ്പാടും 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണംനടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നതും കെ എന്‍ ആര്‍ ആണ്.കോഴിക്കോട് നിന്ന് തേഞ്ഞിപ്പാലം വഴി തൃശൂരിലേക്ക് പോകുന്ന ദേശീയപാതയുടെ കൂരിയാട് കൊളപ്പുറം ഭാഗത്തിന്റെ നിര്‍മ്മാണം നടത്തിയ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ ഇതാദ്യമായല്ല ദേശീയ പാത നിര്‍മ്മിക്കുന്നത്.

രാമനാട്ടുകര-വളാഞ്ചേരി വളാഞ്ചേരി - കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെ എന്‍ ആര്‍ കേരളത്തില്‍ നടത്തുന്നത്. 2021 ല്‍ കരാര്‍ ലഭിച്ചു. 2022 ല്‍ തുടങ്ങിയ നിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കി വരികയാണ്.ആന്ധ്രാ ആസ്ഥാനമായ കെ എന്‍ ആര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കായി മറ്റൊരു കമ്പനി കൂടി രൂപീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒപാല്‍ സുചാത ചുങ്ശ്രീ  (22 minutes ago)

മകളുടെ വിവാഹം കാണാനാകാതെ....  (36 minutes ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (49 minutes ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (13 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (13 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (13 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (13 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (14 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (15 hours ago)

അകമ്പടിയായി ചെണ്ടമേളം,  (17 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (18 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (18 hours ago)

Mock drill ഇന്ത്യയുടെ നീക്കമെന്ത്?  (18 hours ago)

നിലമ്പൂരിൽ തോറ്റാൽ 2026 ൽസീറ്റ് കിട്ടാനും ബുദ്ധിമുട്ടും  (18 hours ago)

Malayali Vartha Recommends