ആളെ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം...

ബസ് നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി. പുഞ്ചവയലിലാണ് അപകടം. ബുധനാഴ്ച രാവിലെ 10 മണിയോടു കൂടിയായിരുന്നു അപകടം.പാക്കാനത്തു നിന്നും മുണ്ടക്കയത്തേക്ക് വന്ന സ്വകാര്യ ബസ്സാണ് പുഞ്ചവയൽ ടൗണിന് സമീപത്തെ കയറ്റത്തിൽ ആളെ ഇറക്കുന്നതിനായി നിർത്തിയപ്പോൾ പിന്നിലേക്ക് ഉരുണ്ട് നീങ്ങി ബസ് സമീപത്തെ വീടും വ്യാപാരസ്ഥാപനവും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി നിന്നത്.
അപകട സമയത്ത് കെട്ടിടത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്. ബസ് പിന്നിലേക്ക് ഉരുണ്ട നീങ്ങിയ സമയത്ത് മറ്റ് വാഹനങ്ങൾ ബസ്സിന് പിന്നിൽ ഇല്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി.കെട്ടിടത്തിൽ മൂന്നോളം വ്യാപാര സ്ഥാപനവും വീടും സ്ഥിതി ചെയ്യുന്നതാണ് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ബസ് യാത്രക്കാർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha