എന്‍ ഒ സിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം പിന്‍വലിക്കാനും മടിക്കില്ലെന്ന് മന്ത്രി

വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. എല്ലാവര്‍ക്കും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം കൊടുക്കണം.'ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ. വിദ്യാഭ്യാസം കച്ചവടമാണോ. ഞാന്‍ ആ സ്‌കൂളിനോട് പറയുന്നു, സ്‌കൂള്‍ നടത്താന്‍ വേണ്ടി എന്‍ ഒ സി നല്‍കിയ സര്‍ക്കാര്‍, എന്‍ ഒ സിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം പിന്‍വലിക്കാനും മടിക്കില്ല. ആ സ്‌കൂളിന്റെ പേര് ഞാന്‍ പറയുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
എല്ലാവര്‍ക്കും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം കൊടുക്കണമെന്ന പുരോഗമന ചിന്തയുള്ള കേരളത്തിലെ ഒരു സ്‌കൂളില്‍ ഇന്നലെ ഒരാള്‍ അഡ്മിഷനുവേണ്ടി പോയി, രണ്ട് ലക്ഷമാണ് ചോദിച്ചത്. രണ്ട് ലക്ഷമില്ലാത്തതുകൊണ്ട് ഒരു ലക്ഷം അടച്ചു, എന്നിട്ട് വീട്ടില്‍ച്ചെന്ന് പണയംവച്ചോ മറ്റോ ഒരു ലക്ഷം കൊടുത്തു. പക്ഷേ ഇത് ആരും എഴുതിത്തരുന്നില്ലല്ലോ. എഴുതിത്തന്നാലല്ലേ നടപടി സ്വീകരിക്കാനാകൂ.' മന്ത്രി പറഞ്ഞു.
അതേസമയം, പുതിയ അദ്ധ്യയന വര്‍ഷം തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേര്‍ക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























