Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

30 MAY 2025 04:31 PM IST
മലയാളി വാര്‍ത്ത
മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ഗളാര്‍ബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗില്‍ 41,660 പേര്‍ക്കാണ് വദനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇത് കൂടി മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ വദനാര്‍ബുദം ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വദനാര്‍ബുദം പ്രതിരോധിക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആര്‍ദ്രം ആരോഗ്യം ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പയിനില്‍ രോഗ സാധ്യത കണ്ടെത്തിയവരുടെ വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വദനാര്‍ബുദ സ്‌ക്രീനിഗ് നടത്താന്‍ വാര്‍ഡ് തലത്തില്‍ നടപടികള്‍ സ്വീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വദനാര്‍ബുദ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കാന്‍സര്‍ ലക്ഷണങ്ങള്‍, കാന്‍സര്‍ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കി ചികിത്സ ഉറപ്പാക്കും.

ലഹരിയുടെ വ്യാപനം ഒരു ഗുരുതരമായ ആഗോള പ്രശ്‌നമായി മാറിയിരിക്കുന്നു. എല്ലാത്തരം ലഹരിയിലേക്കുമുള്ള പ്രവേശന കവാടമാണ് പുകയില. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലമാണ് പലപ്പോഴും ഭാവിയില്‍ മറ്റു ലഹരികളിലേക്ക് വ്യാപിക്കുന്നത്. അതിനാല്‍തന്നെ മയക്കുമരുന്നിനോളം ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്‌നമായാണ് പുകയിലയെ വിലയിരുത്തുന്നത്.

പുകയിലയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 31 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊതുവായ ബോധവത്കരണം ശക്തമാക്കും. അതിനോടൊപ്പം പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തൊഴിലിനിടയില്‍ പുകയില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന രീതികള്‍ക്കെതിരെയും ബോധവത്കരണം നടത്തും. സംസ്ഥാനത്തെ വിദ്യാലയങ്ങളെ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യമിട്ട്. 'പുകയിലരഹിതം ലഹരിമുക്തം എന്റെ വിദ്യാലയം' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങളുമായി ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും. പുകയിലരഹിത വിദ്യാലയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമിടുന്നത്.   

ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുകയില ഉപഭോഗം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കൗണ്‍സിലിംഗ് സെഷനുകള്‍ ശക്തമാക്കും. ക്ഷയരോഗ നിവാരണ പദ്ധതി, വിമുക്തി, മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെക്കൂടി സഹകരണത്തോടെ ഇപ്പോള്‍ ജില്ലകളിലുള്ള ഒരു ടുബാക്കോ സെസ്സെഷന്‍ ക്ലിനിക്ക് സംവിധാനം എല്ലാ താലൂക്കുകളിലും വ്യാപിപ്പിക്കും.

ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം മേയ് 31 രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. -- 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം  (8 minutes ago)

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം  (25 minutes ago)

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (3 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (4 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (4 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (5 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (7 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (8 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (8 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (8 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (8 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (8 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (8 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (8 hours ago)

Malayali Vartha Recommends