Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..


സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...


അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍... ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടുന്നു..

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

30 MAY 2025 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...

മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു..സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. . സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.



കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആര്‍ക്കെങ്കിലും കോവിഡ് കണ്ടെത്തിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.



പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നല്‍കേണ്ടതാണ്.

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തണം.

ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണര്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. പാമ്പ് കടിയേല്‍ക്കാതിരിക്കാനും ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ട് ആഘോഷം തുടങ്ങി  (12 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (12 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (12 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (12 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (13 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (14 hours ago)

അകമ്പടിയായി ചെണ്ടമേളം,  (16 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (17 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (17 hours ago)

Mock drill ഇന്ത്യയുടെ നീക്കമെന്ത്?  (17 hours ago)

നിലമ്പൂരിൽ തോറ്റാൽ 2026 ൽസീറ്റ് കിട്ടാനും ബുദ്ധിമുട്ടും  (17 hours ago)

RAIN ALERT അതിതീവ്ര മഴയ്ക്ക് സാധ്യത;  (17 hours ago)

സതീശാ സൂക്ഷിച്ചോ... യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അന്‍വര്‍, അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്; ഇന്ന് ശക്തമായ തീരുമാനം  (19 hours ago)

പാടശേഖരത്തിൽ ചൂണ്ടയിടുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങി; ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നിട്ടും; കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു  (21 hours ago)

Malayali Vartha Recommends