സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനം

സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. തീരുമാനം അന്‍വറിനെ അറിയിക്കും. അന്‍വറിന്റെ ഭീഷണികളോട് വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.അന്‍വര്‍ വിഷയത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ട്. അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് തീരുമാനം. സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് തിരുത്തിയാല്‍ മാത്രം യു.ഡി.എഫുമായി സഹകരിക്കാം.
പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. രാവിലെ ഒന്നു പറയുകയും വൈകുന്നേരം ഒന്നു പറയുകയും ചെയ്യുന്ന നിലപാട് ശരിയല്ല. അവസാന വട്ടം ഒരു ശ്രമം കൂടി നടത്താമെന്ന് ലീഗ് അറിയിച്ചു. യു.ഡി.എഫുമായി നടത്തിയ ചര്‍ച്ചയില്‍ ഏതു സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കാമെന്ന് അന്‍വര്‍ പറഞ്ഞതാണ്.പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല.
സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തിയാല്‍ അന്‍വറിന് യു.ഡി.എഫ് അസോസിയേറ്റ് അംഗമാവാമെന്നും യോഗത്തില്‍ തീരുമാനിച്ചു. യുഡിഎഫ് യോഗ തീരുമാനം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും.
https://www.facebook.com/Malayalivartha